കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനു 14 പൈസയും ഡീസലിനു 10 പൈസയുമാണു വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 85 കടന്നു. 85.09 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ കൊച്ചിയിലെ ഇന്നലത്തെ വില. നഗരത്തിനു പുറത്തു വില വീണ്ടും കൂടും. ഡീസൽ വിലയാകട്ടെ കൊച്ചി നഗരത്തിൽ 78.27 രൂപയായി. തിരുവനന്തപരുത്തു പെട്രോൾ വില 86.28 രൂപയായും ഡീസൽ വില 79.39 രൂപയായും വർധിച്ചപ്പോൾ കോഴിക്കോട് പെട്രോൾ വില 85.20 രൂപയും ഡീസൽ വില 78.39 രൂപയുമായി ഉയർന്നു.