കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് തുടക്കമിട്ട കേരള ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ ആദ്യ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്നു നടക്കും. രാവിലെ 10ന് കളമശേരിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ ശിലാസ്ഥാപന കർമം നിർവഹിക്കും.
2.07 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. 500 സീറ്റുകളുള്ള തിയറ്റർ, കണ്വൻഷൻ സെന്ററുകൾ, പരിശീലന കേന്ദ്രം, ഉത്പന്ന പ്രദർശന കേന്ദ്രം, ഇൻകുബേറ്റർ ഇടങ്ങൾ, ചെറുകിട അപ്പാർട്ട്മെന്റുകൾ, ഡോർമിറ്ററി, ചെറുകിട ഓഫീസുകൾ, പാർക്കിംഗ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. കേരള ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെയാണ് ഈ പദ്ധതിയുടെ നിർവഹണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത്.