തൃശൂർ: ജനങ്ങളുമായുള്ള അകലം കുറയ്ക്കുന്നതിനു പുതിയ നടപടികളുമായി കേരള പോലീസ്. ജനങ്ങൾക്കും മാധ്യമങ്ങൾക്കും പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും നല്കുന്നതു കൂടുതൽ ഫലവത്താക്കുന്നതിനു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംവിധാനം ഒരുങ്ങുന്നു.
സംസ്ഥാനതലത്തിൽ പോലീസിന്റെ പബ്ലിക് റിലേഷൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പോലീസ് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകയിൽ ഇനി മുതൽ ജില്ലാതലങ്ങളിലും ഇൻഫർമേഷൻ സെല്ലുകൾ രൂപീകരിക്കും. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ, മാധ്യമപ്രവർത്തനം, വിവരസാങ്കേതികവിദ്യ എന്നിവയിൽ അഭിരുചിയും താത്പര്യവുമുള്ള രണ്ടു സിവിൽ പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് ജില്ലാതല ഇൻഫർമേഷൻ സെന്ററുകൾക്കു രൂപം നല്കുന്നത്.
സ്റ്റേഷനുകൾ, ഡിവൈെഎസ്പി ഓഫീസുകൾ, ജില്ലാ പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽനിന്നുള്ള പത്രക്കുറിപ്പുകളും അറിയിപ്പുകളും ഈ കേന്ദ്രങ്ങൾ വഴിയേ നൽകാവൂ എന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ഇത്തരം എല്ലാ അറിയിപ്പുകളും പോലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ സെന്ററിലേക്ക് ജില്ലാ ഇൻഫർമേഷൻ സെന്ററുകളിൽനിന്ന് അയയ്ക്കാനും നിർദേശമുണ്ട്.
സംസ്ഥാനാടിസ്ഥാനത്തിൽ നല്കേണ്ട വിവരങ്ങൾ സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെന്റർ വഴി ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചുനല്കി അതുവഴി വിതരണം ചെയ്യണം. പോലീസിന്റെ പത്രസമ്മേളനങ്ങൾക്കും നിർദേശങ്ങളുണ്ട്. പ്രധാനപ്പെട്ട വിവരങ്ങൾ നല്കുന്നതിന് ആവശ്യമെങ്കിൽ ജില്ലാ പോലീസ് മേധാവിമാർക്കു പത്രസമ്മേളനം വിളിക്കാം. എന്നാൽ അതിനു താഴെയുള്ള ഉദ്യോഗസ്ഥർ അനിവാര്യമായ സന്ദർഭങ്ങളിൽ പത്രസമ്മേളനം നടത്തുന്നതിനു ഡിജിപിയുടെ അനുമതി വാങ്ങണം.
പത്രക്കുറിപ്പുകളും അറിയിപ്പുകളും സമൂഹമാധ്യമത്തിൽ കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനു സംസ്ഥാന പോലീസ് ഇൻഫർമേഷൻ സെന്ററിനു പുതിയ ഫേസ്ബുക്ക് പേജും സജ്ജമായിട്ടുണ്ട്. നവമാധ്യമ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുകയെന്ന കാഴ്ചപ്പാടോടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും കേരള പോലീസ് ആരംഭിച്ചു. ജില്ലകൾക്കും ട്രാഫിക് ഉൾപ്പടെ സ്പെഷൽ യൂണിറ്റുകൾക്കും ഫേസ്ബുക്ക് പേജ് നിലവിലുണ്ട്.
പോലീസ് ഫോട്ടോഗ്രാഫർമാർ എടുക്കുന്ന ഫോട്ടോകൾ ഡിജിറ്റൈസ്ചെയ്ത് സൂക്ഷിക്കുന്നതിനുളള കേന്ദ്രീകൃത സംവിധാനമായ ഐ ആർക്ക് കേരള പോലീസിൽ നിലവിൽ വന്നുകഴിഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും പോലീസിനു ഫോട്ടോഗ്രാഫി ബ്യൂറോകളുണ്ട്. പോലീസ് ചടങ്ങുകൾ, മറ്റു പരിപാടികൾ തുടങ്ങി വിവിധ സന്ദർഭങ്ങളിലെടുക്കുന്ന ഫോട്ടോകൾ ഒരു കേന്ദ്രീകൃത സെർവറിൽ ടാഗ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഐ ആർക്കിലുള്ളത്. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഈ സംവിധാനം ഏതാനും മാസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. കുറ്റാന്വേഷണത്തിനു മികച്ച പിന്തുണ നൽകുന്ന ഫോട്ടോഗ്രാഫർമാർക്കു ബാഡ്ജ് ഓഫ് ഓണറിനു തുല്യമായ പുരസ്കാരങ്ങളും ഏർപ്പെടുത്തും.