കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസത്കോത്സവത്തോടനുബന്ധിച്ചു സമർപ്പിക്കുന്ന മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിനു ശ്രീകുമാരൻ തന്പി അർഹനായി. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം നവംബർ എട്ടിന് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സമർപ്പിക്കും.