തിരുവനന്തപുരം: ഏതാനും പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം.രാവിലെ 7.55 നു പുനലൂരിൽ നിന്നു പുറപ്പെടുന്ന പുനലൂർ- കൊല്ലം പാസഞ്ചർ ഇന്നു മുതൽ 8.15 നായിരിക്കും പുറപ്പെടുക. 9.40 ന് കൊല്ലത്ത് എത്തിച്ചേരും. വൈകുന്നേരം ആറിനു പുറപ്പെടുന്ന കൊല്ലം - പുനലൂർ പാസഞ്ചർ ഇന്നു മുതൽ 5.40 നു പുറപ്പെട്ട് രാത്രി 7.05 ന് പുനലൂരിൽ എത്തിച്ചേരും.
തമ്പാരം - കൊല്ലം എക്സ്പ്രസ് ഇരുപതു മിനിറ്റ് നേരത്തെയാക്കി. രാവിലെ 5.40 നു ചെങ്കോട്ടയിൽ നിന്നു പുറപ്പെട്ട് 9.20 ന് കൊല്ലത്ത് എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സമയക്രമം.
തമ്പാരം - കൊല്ലം എക്സ്പ്രസ് ഇരുപതു മിനിറ്റ് നേരത്തെയാക്കി. രാവിലെ 5.40 നു ചെങ്കോട്ടയിൽ നിന്നു പുറപ്പെട്ട് 9.20 ന് കൊല്ലത്ത് എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സമയക്രമം.