തിരുവനന്തപുരം: 30, ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാര്‍ഥികള്‍ക്ക് അവരവരുടെ രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ നിന്നും ഇന്നും നാളെയും വിതരണം ചെയ്യും. പരീക്ഷാര്‍ഥികള്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളിലെത്തി പ്രിന്‍സിപ്പൽമാരില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.