കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നലെ വീണ്ടും വർധിച്ചു. പെട്രോളിന് 11 പൈസയും ഡീസലിന് ആറു പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.95 രൂപയും ഡീസൽ ലിറ്ററിന് 78.17 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 86.14 രൂപയും ഡീസലിന് 79.29 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 85.06 രൂപയും ഡീസലിന് 78.29 രൂപയുമായാണ് ഉയർന്നത്.