തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. ഒഡീഷ തീരത്തു രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് മഴയ്ക്കിടയാക്കുന്നത്.