തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിലേക്ക് പോയി. ഇന്നും നാളെയുമായി നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്നു വൈകുന്നേരം 5.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. പ്രളയദുരിതാശ്വാസത്തിനായുള്ള കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കും.