ഇടുക്കി: പൊൻമുടി ജലസംഭരണിയിൽനിന്ന് ഇന്നുരാവിലെ പത്തുമുതൽ രണ്ടു ഗേറ്റുകൾ തുറന്ന് 45 ക്യൂമെക്സ് (സെക്കൻ ഡിൽ 45000 ലിറ്റർ )ജലം സ്പിൽവേ ഗേറ്റിലൂടെ മുതിരപ്പുഴയാറിലേക്കു തുറന്നുവിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.