മൂവാറ്റുപുഴ: സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് ദീപിക ഏജന്റ് മരിച്ചു. ഈസ്റ്റ്മാറാടി മാങ്കുടിയിൽ പരേതനായ എം.യു. ചാക്കോയുടെ (പേരമംഗലം സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി) മകൻ എം.സി. ജെയ്സണ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ഈസ്റ്റ്മാറാടി ഷാപ്പുംപടിയിൽ ജെയ്സണ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ ജെയ്സണെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ മൂവാറ്റുപുഴ സെന്റ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ 6.30ന് മരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് ഈസ്റ്റ്മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഇടിച്ച വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.
ജെയ്സണ് അപകടത്തിൽപ്പെട്ട സ്ഥലത്ത് രണ്ടാഴ്ച മുന്പ് ലോറിയും കാറും കൂട്ടിയിടിച്ച് മറ്റൊരു അപകടവും നടന്നിരുന്നു. അപകടത്തിൽ തകർന്ന കാർ റോഡരികിൽ നിന്നു മാറ്റാതിരുന്നതു പ്രദേശത്ത് വീണ്ടും അപകടങ്ങൾക്ക് കാരണമാകുന്നതായി ആരോപിച്ച് പോലീസിനെതിരേ ഇന്നലെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നു പോലീസിന്റെ നേതൃത്വത്തിൽ മറ്റൊരു സ്ഥലത്തേക്ക് കാർ മാറ്റിയതോടെയാണ് ജനങ്ങളുടെ പ്രതിഷേധം ശമിച്ചത്.
ജെയ്സന്റെ ഭാര്യ: സോളി കരിമണ്ണൂർ കുന്നത്ത് കുടുംബാംഗം.മക്കൾ: ജിയോണ്(പത്താംക്ലാസ് വിദ്യാർഥി, ഈസ്റ്റ് മാറാടി ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ), ജിയോണ(എൽകെജി വിദ്യാർഥിനി, ഈസ്റ്റ് മാറാടി ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ).സഹോദരങ്ങൾ:വിൽസൺ,സോണി.