കൊച്ചി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിനും ഭാവിപരിപാടികൾ ആലോചിക്കുന്നതിനുമായി ബിജെപി സംസ്ഥാന കൗണ്‍സിൽ നാളെയും മറ്റന്നാളുമായി കൊച്ചിയിൽ നടക്കും.
നാളെ രാവിലെ 10ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ കോർ കമ്മിറ്റി മീറ്റിംഗും സംസ്ഥാന ഭാരവാഹികളുടെ യോഗവും നേതൃയോഗവും ചേരും. 27നു രാവിലെ 10ന് എറണാകുളം ശിവക്ഷേത്ര മൈതാനിയിൽ പ്രത്യേകം തയാറാക്കുന്ന പന്തലിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന കൗണ്‍സിൽ ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വിവിധ സെഷനുകളിലായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, രാഷ്ട്രീയ പ്രമേയ രൂപീകരണം, ഭാവിപരിപാടികൾ ആവിഷ്കരിക്കൽ എന്നിവ നടക്കും.