കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് അന്വേഷണ സംഘം ഇന്നത്തേക്കു മാറ്റി. ഇന്നലെ വൈകുന്നേരത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ചില കാരണങ്ങളാൽ ഇന്നത്തേക്കു മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ ഒന്നാം പ്രതി അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവർക്കെതിരെയാവും എറണാകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുന്പാകെ കുറ്റപത്രം നൽകുന്നത്.