കോട്ടയം: പ്രളയത്തിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടമായവർക്ക് അവ ലഭ്യമാക്കുന്നതിനായി എംജി സർവകലാശാല നടത്തുന്ന അദാലത്ത് ’കനിവ് 2018’ ഇന്നു രാവിലെ 10ന് സർവകലാശാലാ ആസ്ഥാനത്തു നടക്കും.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളടക്കം ലഭ്യമാക്കാൻ 19 വരെ സർവകലാശാലാ വെബ് പോർട്ടൽ വഴി അപേക്ഷിച്ചവർക്കാണ് അദാലത്തിലൂടെ സർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷകർ തിരിച്ചറിയൽ കാർഡുമായി എത്തണം. വില്ലേജ് ഓഫീസർ അല്ലെങ്കിൽ റവന്യൂ അധികൃതരിൽനിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കാത്തവർ അവ അദാലത്തിൽ നേരിട്ടു നൽകണം.
19ന് ശേഷം ലഭിച്ച അപേക്ഷകൾ പിന്നീടു പരിഗണിക്കും. 0481 - 2731560.