തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എഴുത്തച്ഛൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എഴുത്തച്ഛൻ വിജ്ഞാനീയ പ്രഭാഷണ പരിപാടി ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം മുതൽ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും എഴുത്തച്ഛൻ ചർച്ചാ സമ്മേളനം നടത്തുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കട്ട് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ മലയാള സർവകലാശാല വൈസ്ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിക്കും. നാളെ രാവിലെ പത്തിനു നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും.