കൊച്ചി: സ്വവർഗ പ്രേമികളായ യുവതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഒരേ ലിംഗത്തിൽപെട്ടവരുടെ പ്രണയം നിയമപരമാണെന്ന സുപ്രീം കോടതിയുടെ വിധിക്കുശേഷമുള്ള ആദ്യ ഹൈക്കോടതി വിധിയാണിത്. 24 വയസുള്ള തന്റെ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 40 കാരിയായ കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിനിയാണു ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.