തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനർ നിർമാണത്തിനും പുനരധിവാസത്തിനുമുള്ള സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകുന്നേരം 5.30നു പ്രധാനമന്ത്രിയെ കാണാമെന്നു സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരേയും അദ്ദേഹം കാണുന്നുണ്ട്. പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി നേരത്തെ കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു.
ഇതോടൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരേയും അദ്ദേഹം കാണുന്നുണ്ട്. പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി നേരത്തെ കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു.