കോഴിക്കോട്: മിഠായിത്തെരുവില്‍ അനുമതിയില്ലാതെ മൗനജാഥ നടത്തിയ നടൻ ജോയ് മാത്യുവും സംവിധായകൻ ഗിരീഷ് ദാമോദറും ഉള്‍പ്പെടെ 30 പേര്‍ക്കെതിരേ കേസ്. പ്രകടനവും പൊതുയോഗവും നിരോധിച്ച കോഴിക്കോട് മിഠായിത്തെരുവില്‍ അനുമതിയില്ലാതെ ജാഥ നടത്തിയതിന് കോഴിക്കോട് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ജോയ് മാത്യു, ഗിരീഷ് ദാമോദര്‍, ബിജെപി മുൻ സംസ്ഥാന വക്താവ് പി. രഘുനാഥ്, ആര്‍ട്ടിസ്റ്റ് ജോണ്‍സ് മാത്യു, പി.ടി. ഹരിദാസൻ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പേര്‍ക്കുമെതിരെയുമാണ് കേസ്.