തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പണമടയ്ക്കാം. രാജ്യത്തെ 14,000 പോസ്റ്റ് ഓഫീസുകളിലെ ഇ ബില്ലര്‍ സംവിധാനം വഴിയാണ് ഈ സേവനം സാധ്യമാകുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്ന പണം തിരുവനന്തപുരം ജി.പി.ഒയിലേക്ക് ഇലക്ട്രോണിക്സ് സംവിധാനം വഴിയെത്തും. ജി.പി.ഒയില്‍ നിന്ന് ചെക്ക്/ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രെഡിറ്റാവും. സംവിധാനത്തിന്റെ ഇബില്ലര് ഐ.ഡി : 15001. ഇബില്ലറുടെ പേര്: സി.എം റിലീഫ് ഫണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തിലും ഓണ്‍ലൈനായി സംഭാവന നല്‍കാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലും സംഭാവന നല്‍കാം. donation. cmdrf. kerala.gov.in എന്ന വെബ്സൈറ്റിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനമേധാവികള്‍ക്കോ സംഘടനാ പ്രതിനിധികള്‍ക്കോ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംഭാവന നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ’ഡൊണേറ്റ് ആസ് ഗ്രൂപ്പ്’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് സംഭാവന നല്‍കാം. ഇടപാട് പൂര്‍ത്തിയായാല്‍ രസീത് ഏതു സമയത്തും ഡൗണ്‍ലോഡ് ചെയ്യാനാവും.