തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ തീരുമാനം ഉടനുണ്ടാകുമെന്നു പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പരാതിയിൽ പാർട്ടി ശക്തമായ നടപടി സ്വീകരിക്കും. പരാതി അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി.
പരാതിക്കാരിക്ക് എവിടെ വേണമെങ്കിലും പരാതി പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്കു പരാതി നൽകാൻ തീരുമാനിച്ചതു പരാതിക്കാരിയാണ്. മറിച്ചു പോലീസിനു പരാതി നൽകി നിയമപരമായി മുന്നോട്ടു പോകണമെങ്കിലും അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അക്കാര്യം പരാതിക്കാരിയാണു തീരുമാനിക്കേണ്ടതെന്നും ബേബി തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.