കൊച്ചി: ഓണ്‍ലൈനിലൂടെ മദ്യത്തിനു പരസ്യം നൽകി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചിയിലെ മൂന്നു പ്രമുഖ ബാറുകൾക്കെതിരേ എക്സൈസ് കേസെടുത്തു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ’ഡീൽ ഗണ്‍’ എന്ന ഓണ്‍ലൈൻ സൈറ്റിൽ മദ്യം കുറഞ്ഞ വിലയിൽ നിയന്ത്രണമില്ലാതെ ആവശ്യാനുസരണം നൽകുമെന്ന് കാണിച്ച് പരസ്യം നൽകിയാണ് വില്പന നടത്തിയിരുന്നത്.
ഇത്തരത്തിൽ പരസ്യം നൽകുന്നത് കേരള അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എകസൈസ് അധികൃതർ പറഞ്ഞു. ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.