കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ രണ്ടാഴ്ചയായി നടന്നുവന്ന സമരം അവസാനിപ്പിച്ചു. സമരത്തിൽ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഇന്നലെ സമരവേദിയിലെത്തി നന്ദി അറിയിച്ചു. വെള്ളിയാഴ്ച രാത്രി നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.