കൊച്ചി: പ്രളയബാധിതർക്കായി "കരുതലായ് കൂടെ' എന്ന സംരംഭവുമായി സിഎംഐ രാജ്കോട്ട് ഭവനിലെ വൈദികർ. കൊങ്ങോർപ്പിള്ളി കൂനമ്മാവ് പ്രദേശത്തെ ആളുകൾക്കാണ് അവശ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്. 115 പ്രളയബാധിത കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ കാൻവാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൂടി സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം. രാജ്കോട്ട് ഭവൻ സുപ്പീരിയർ ഫാ. ജോണ്സൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് അധ്യാപകൻ കിരണ്‍ തന്പി, ക്യാൻവാസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രളയബാധിത മേഖലയിൽ ഇതിനോടകം നിരവധി സേവനങ്ങൾ രാജ്കോട്ട് ഭവൻ ചെയ്തിട്ടുണ്ട്.