കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു. കുളപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന പാറാംതോട് സണ്ണിയുടെ ഭാര്യ മിനി (42) ആണ് മരിച്ചത്. പൂതക്കുഴി റാണി ആശുപത്രി പടിക്കൽ രാവിലെ 10.30നായിരുന്നു അപകടം.
അയൽവാസിയായ സ്ത്രീക്കൊപ്പം സ്കൂളിൽ പിടിഎ മീറ്റിംഗിൽ പങ്കെടുക്കുവാൻ വരികയിരുന്ന മിനി സ്കൂട്ടറിന്റെ പിൻസീറ്റിൽനിന്നു തെറിച്ചു വീഴുകയായിരുന്നു. ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മകൾ: മരിയ ( ആറാം ക്ലാസ് വിദ്യാർഥിനി, ഇൻഫൻഡ് ജീസസ് എച്ച്എസ് കാഞ്ഞിരപ്പള്ളി).