എരുമേലി: അവധിക്ക് സൗദിയിൽ നിന്നുമെത്തിയ യുവാവ് മടങ്ങിപ്പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വീട്ടിലേക്ക് ബൈക്കിൽ വരുന്പോൾ കാർ ഇടിച്ച് മരിച്ചു. ഇടകടത്തി അക്കരകടുപ്പിൽ സാബു - മോളി ദമ്പതികളുടെ മകൻ സബിൻ വർഗീസ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് വീടിനടുത്ത് ഇടകടത്തി മന്ദിരം പടിയിൽ വച്ചാണ് അപകടം.
എതിരേ വന്ന കാറിൽ ഇടിച്ച് തെറിച്ചുവീണ സബിനെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദി അറേബ്യയിൽ ജോലിയിലായിരുന്ന സബിൻ കഴിഞ്ഞയിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. 30 ന് മടങ്ങാനുള്ള വിമാന ടിക്കറ്റ് കാഞ്ഞിരപ്പള്ളിയിലെ സ്ഥാപനത്തിൽ എത്തി ബുക്ക് ചെയ്ത ശേഷം തിരികെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
സഹോദരി സൗമ്യ. സംസ്കാരം നാളെ രാവിലെ 10. 30 ന് ഇടകടത്തി ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിയിൽ.