കൊച്ചി: കേരള ട്രാവൽ മാർട്ടിനു മുന്നോടിയായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന സന്ദർശനത്തിനു വിദേശ മാധ്യമ പ്രവർത്തകർ എത്തി.
പത്തു രാജ്യങ്ങളിൽനിന്നായി 28 മാധ്യമപ്രവർത്തകരും അഞ്ചു ഫോട്ടോഗ്രാഫർമാരും മൂന്നു ബ്ലോഗർമാരുമടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. സന്ദർശനം ഇന്നു മുതൽ ആരംഭിക്കും. തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങനെ തിരിച്ചാണു സംസ്ഥാനത്തെ സന്ദർശനം. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. പ്രളയത്തെ അതിജീവിച്ചു കേരളത്തിന്റെ ടൂറിസം മേഖല മുന്നേറുന്ന സാഹചര്യത്തിലുള്ള വിദേശ മാധ്യമപ്രവർത്തകരുടെ സന്ദർശനം പ്രാധാന്യമർഹിക്കുന്നതാണെന്നു കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.