കൊച്ചി: പൊതുജന പങ്കാളിത്തത്തോടെ ഒരുകൂട്ടം കലാകാരന്മാരുടെ നേതൃത്വത്തിൽ -വിശപ്പ്- എന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികൾക്ക് ഭക്ഷണത്തിന്റെ മഹത്വവും വിലയും മനസിലാക്കികൊടുക്കുന്ന തരത്തിൽ ചിത്രീകരിക്കുന്ന സിനിമ ജയൻ കോട്ടയ്ക്കലാണ് സംവിധാനം ചെയ്യുന്നത്.
അംബ്രല പ്രൊഡക്ഷന്റെ ബാനറിൽ കെ. വിജിത നിർമിക്കുന്ന ചിത്രത്തിൽ മാസ്റ്റർ ഡ്വയ്ൻ, മാസ്റ്റർ ഹെമിൻ, മാസ്റ്റർ യാഷ്, ബേബി അസിൻ, ശിവജി ഗുരുവായൂർ, മേഘനാഥൻ, സാജൻ പള്ളുരുത്തി, ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.
ചിത്രത്തിന്റെ പ്രചരണാർഥം ദിവസവും 250 ആളുകൾക്ക് അന്നദാനവും വിവിധ ഇടങ്ങളിൽ തെരുവു നാടകവും സംഘടിപ്പിക്കുമെന്നും സംവിധായകൻ ജയൻ കോട്ടയ്ക്കൽ പറഞ്ഞു.