കൊച്ചി: ഗർഭസ്ഥ ശിശുക്കളിലെ നൂതന സ്കാൻ പരിശോധനാ രീതികൾ സംബന്ധിച്ച ദ്വിദിന ശില്പശാലയ്ക്കു തുടക്കമായി.
ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന സ്കാൻ പരിശോധനയിലൂടെ ഗർഭസ്ഥശിശു പൂർണ ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള വിവിധയിനം പരിശോധനകളാണു കലൂർ ഐഎംഎ ഹൗസിൽ ആരംഭിച്ചത്. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷ(ഐആർഐഎ)ന്റെ നേതൃത്വത്തിലാണു ശില്പശാല നടക്കുന്നത്. ഇരുപത് ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ആന്തരീകാവയവങ്ങൾ വരെ പരിശോധിക്കാവുന്ന തരത്തിൽ റേഡിയോളജി വളർന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഹൃദയം, വൃക്ക, നാഡീവ്യൂഹം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് ഉറപ്പാക്കാൻ നൂതന പരിശോധനാ സംവിധാനങ്ങളിലൂടെ സാധിക്കും. ഡൗണ്‍ സിൻഡ്രം ഉൾപ്പെടെയുള്ള ജനിതക തകരാറുകൾ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ നിലവിൽ സംവിധാനങ്ങളുണ്ടെന്ന് റേഡിയോളജി വിദഗ്ധർ ചൂണ്ടിക്കാട്ടി.
ആദ്യ കുട്ടിക്ക് ഇത്തരത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ രണ്ടാമതു ഗർഭം ധരിക്കുന്പോൾ നൂതന പരിശോധനയിലൂടെ ഗർഭസ്ഥശിശു പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പാക്കേണ്ടത് അഭികാമ്യമാണെന്ന് വിദഗ്ധർ വിലയിരുത്തി. ഡോ. എസ്. പ്രദീപ്, ഡോ. നീലം ജയിൻ, ഡോ. പി.കെ. ശ്രീവാസ്തവ, ഡോ. സി. കൃഷ്ണ തുടങ്ങിയവർ ശില്പശാലകൾക്കു നേതൃത്വം നൽകി. ഇന്നു രാവിലെ 10ന് ബോൾഗാട്ടി ലുലു കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഐആർഐഎ ദേശീയ പ്രസിഡന്റ് ഡോ. കെ. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.