മൂവാറ്റുപുഴ: പുനരൈക്യ ആഘോഷങ്ങൾ മാറ്റിവച്ച് പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് സഹായമായിത്തീരാൻ മലങ്കര കത്തോലിക്കാ സഭയ്ക്ക് സാധിച്ചുവെന്ന് സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
88 -ാ മത് പുനരൈക്യദിനത്തോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസസമൂഹം പ്രാർഥനാ നിറവിൽ ആഘോഷങ്ങൾ ഇല്ലാതെ മൂവാറ്റുപുഴ രൂപതാ ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലിൽ പുനരൈക്യ വാർഷിക ആചരണം നടത്തി.
മലങ്കര കത്തോലിക്കാ സഭയുടെ 88-ാ മത് പുനരൈക്യ വാർഷികാഘോഷങ്ങളും സഭാ സംഗമവും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയെങ്കിലും രൂപതാ തലത്തിലുള്ള ആചാരങ്ങൾക്ക് സഭാ തലവൻ ആഹ്വാനം ചെയ്തിരുന്നു. ആഘോഷമായ സമൂഹ ബലിയോടെയാണ് പുനരൈക്യ വാർഷിക ദിനത്തിന് തുടക്കമായത്.
കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, സഹായ മെത്രാൻ യൂഹാനോൻ മാർ തിയോഡോഷ്യസ്, രൂപതയിലെ വൈദികർ എന്നിവർ സഹകാർമികരായി. ബിഷപ് ഏബ്രഹാം മാർ യൂലിയോസ് വചന സന്ദേശം നൽകി. തുടർന്ന് നടന്ന പുനരൈക്യ വാർഷിക കുടുംബ സംഗമം മാർ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. പുനരൈക്യ വാർഷികങ്ങളോടനുബന്ധിച്ച് രൂപതയുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ചു നൽകുന്ന 30 വീടുകളുടെ താക്കോൽദാനവും കർദിനാൾ നിർവഹിച്ചു.
ബിഷപ് ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ഫാ. മരിയദാസ്, മോണ്‍.വർഗീസ് കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് മുളകുകൊടിയിൽ, ഫാ. ജോസ് കുറ്റികേറിയിൽ, ഫാ. തോമസ് ഞാറക്കാട്ട്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി. സി. ജോർജ്കുട്ടി, എംസിഎ പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ട്, എംസിവൈഎം പ്രസിഡന്റ് ബിച്ചു, എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.