ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ചടങ്ങിൽവെച്ച് മാധ്യമപ്രവർത്തകനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. ലേഖകനോട് ദുരിതാശ്വാസഫണ്ട് ശേഖരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നെഗറ്റീവ് വാർത്തകൾ നൽകരുത് എന്ന് പറയുകയും മന്ത്രി ജി. സുധാകരന് ലേഖകനെ പരിചയപ്പെടുത്തുകയുമാണ് ചെയ്തതെന്നും എംഎൽഎ പറഞ്ഞു.