കൊച്ചി: പ്രളയ ദുരന്തബാധിതർക്കു കൃത്യമായ നഷ്ടപരിഹാരം നൽകുന്നതിനു ട്രൈബ്യൂണൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹൻദാസ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച പ്രളയദുരിതവും മനുഷ്യാവകാശ വിഷയങ്ങളും എന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായി അവലോകനം നടത്തി നഷ്ടപരിഹാര സംഖ്യയും ജീവനോപാധികൾ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനും അനർഹരായ ആളുകൾ നഷ്ടപരിഹാരം വാങ്ങുന്നതു തടയാനും ട്രൈബ്യൂണൽ ആവശ്യമാണ്. അതുവരെ പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും നിയമസഹായ അഥോറിറ്റിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.