തിരുവനന്തപുരം: കേരള വിദ്യാർഥി കോണ്ഗ്രസ് -എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കേരളത്തിലെ പ്രളയ ബാധിത മേഖലകൾ കേന്ദ്രീകരിച്ച് നടത്തിപോരുന്ന ’സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ പെട്ട നാലുചിറയെന്ന ഗ്രാമത്തിൽ 196 കുടുംബങ്ങൾക്ക് വിവിധങ്ങളായ സഹായം നൾകി.
കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ് രാഖേഷ് ഇടപ്പുര അധ്യക്ഷത വഹിച്ച യോഗം യുവ സാമൂഹ്യ പ്രവർത്തകൻ അപു ജോണ് ജോസഫ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ എസ്.ഡി വേണുകുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള പിഎസ്സി മുൻ അംഗം തോമസ്.എം.മാത്തുണ്ണി ധാന്യകിറ്റിന്റെ വിതരണം നിർവഹിച്ചു. ജിജോ തോമസ്, ജൂണി കുതിരവട്ടം, ഇ.ശ്രീദേവി, ബേബി, പ്രദീപ് കൂട്ടാല, ജയിസ് വെട്ടിയാർ, ശ്രീകൃഷ്ണൻ ഇടത്തറയിൽ തുടങ്ങിയവർ പങ്കെടുത്തു.