കൊച്ചി: ഇഡ്ഡലി കുക്കറിന്റെ തട്ടിൽ കുടുങ്ങിയ ബാലികയുടെ കൈവിരൽ തട്ട് മുറിച്ചു പുറത്തെടുത്തു. പെരുന്പാവൂർ സ്വദേശി പ്രദീപിന്റെ രണ്ടു വയസുകാരിയായ മകൾ ഗൗരിനന്ദയുടെ വിരലാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടന്ന തീവ്രശ്രമങ്ങൾക്കൊടുവിൽ പരിക്കുകളില്ലാതെ പുറത്തെടുത്തത്.
ഡോ. കെ.ജി. ഭാസ്കര, ഡോ. ബ്രയാണ് എന്നിവരുടെ നേതൃത്വത്തിൽ മൈക്രോവാസ്കുലാർ സർജറി വിഭാഗത്തിലെ ഡോക്ടർമാരാണ് ഇഡ്ഡലിത്തട്ട് മുറിച്ചു മാറ്റിയത്. ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയിലും തൃപ്പൂണിത്തുറ ഫയർ സ്റ്റേഷനിലും എത്തിച്ചെങ്കിലും വിരൽ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.