സുൽത്താൻ ബത്തേരി: സർവജന ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സബ്ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വയനാടും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശുരൂമാണ് റണ്ണേഴ്സ് അപ്പ്. മികച്ച കളിക്കാരായി ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ടയുടെ പാർത്ഥിപനെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരിന്റെ കിലയെയും തെരഞ്ഞെടുത്തു.
സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർപേഴ്സണ്‍ ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗണ്‍സിലർ റഷീദ്, സലിം കടവൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം.മധു പത്തനംതിട്ടയ്ക്കും ജിഷ ഷാജി എറണാകുളത്തിനും ട്രോഫി സമ്മാനിച്ചു.