കൊച്ചി: കേരള ലളിതകലാ അക്കാദമി കലാവിദ്യാർഥികൾക്ക് നൽകുന്ന 2018-2019 ലെ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
ചിത്രകല, ശില്പകല, ഗ്രാഫിക്സ് എന്നീ വിഷയങ്ങളിൽ എംഎഫ്എ, എംവിഎ, ബിഎഫ്എ, ബിവിഎ കോഴ്സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്കാണു സ്കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പ് നിബന്ധനകളും അപേക്ഷാഫോമുകളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാഡമിയുടെ എല്ലാ ഗാലറികളിലും അക്കാഡമിയുടെ വെബ് സൈറ്റിലും www.lalithkala.org ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ അഞ്ചു രൂപയുടെ പോസ്റ്റേജ് സ്റ്റാന്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി, തൃശൂർ-20’എന്ന വിലാസത്തിൽ എഴുതുക.
പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 10 നകം ലഭിച്ചിരിക്കണം.