രാമപുരം/ കാഞ്ഞിരപ്പ ള്ളി: റോഡ് മുറിച്ചു കടക്കവേ പാഞ്ഞുവന്ന ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. കാളകെട്ടി സ്വദേശി കൊച്ചുപറമ്പില്‍ കെ.ജെ. ജോസഫ് (ജോയിക്കുട്ടന്‍ - 62) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30 ന് കോട്ടയം കളത്തിപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. തിരുവല്ല കവിയൂര്‍ സ്വദേശി ഓടിച്ചിരുന്ന ബൈക്ക് കഞ്ഞിക്കുഴി ഭാഗത്തുനിന്നു വരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട ജോയിക്കുട്ടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
ഇന്നലെ പുലര്‍ച്ചെ മൂന്നിന് മരണം സംഭവിക്കുകയായിരുന്നു. കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ കെട്ടിടം പണിതു നല്കുന്ന ജോയിക്കുട്ടന്‍ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കളത്തിപ്പടിയില്‍ എത്തിയത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് കപ്പാട് മാര്‍സ്ലീവാ പള്ളിയില്‍.
ഭാര്യ മറിയമ്മ മുക്കൂട്ടുതറ എളുക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: റെനി, റീനു, റാണി, റോമി. മരുമക്കള്‍ ടോമി പ്ലാത്തോട്ടം കാളകെട്ടി, ജോര്‍ജ് പറമ്പുകാട്ടില്‍ ഇരിട്ടി (കണ്ണൂര്‍), ജോജി ആറ്റപ്പാട്ട് പാതന്പുഴ (പൂഞ്ഞാര്‍), സോണി കുറുമാക്കല്‍ കുരുവിക്കൂട് (എലിക്കുളം).