മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാവിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കൽ സുഗമമായിരുന്നുവെന്ന് പൈലറ്റ് ക്യാപ്റ്റൻ കെ. ശ്രീനിവാസറാവു. മികച്ച സൗകര്യങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ആകാശക്കാഴ്ചയിൽ ഹരിതാഭവും മനോഹരവുമായ വിമാനത്താവളമാണിതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണപ്പറക്കൽ മികച്ച അനുഭവമായിരുന്നുവെന്ന് സഹപൈലറ്റ് അരവിൻകുമാറും അഭിപ്രായപ്പെട്ടു.
ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിലെ പരീക്ഷണപ്പറക്കലും ലാൻഡിംഗും സാധാരണ പ്രയാസമുള്ളതാണെന്ന് വിമാനത്തിലെ സീനിയർ കാബിൻ ക്രൂ തിരുവനന്തപുരം സ്വദേശിനി സൈന മോഹൻ പറഞ്ഞു. എന്നാൽ കണ്ണൂരിൽ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞത്. 39 വർഷമായി പൈലറ്റായി ജോലിചെയ്യുന്ന ശ്രീനിവാസറാവു ആന്ധ്രാപ്രദേശ് സ്വദേശിയാണ്.
ഉദ്ഘാടനം എല്ലാ നടപടിക്രമങ്ങളും പൂർത്തിയായശേഷം: വി. തുളസീദാസ്
മട്ടന്നൂർ: എല്ലാവിധ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി മാത്രമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയെന്ന് കിയാൽ എംഡി വി. തുളസീദാസ്. വിമാനത്താവളത്തിലെ പരിശോധന പൂർത്തിയാക്കിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ സംതൃപ്തരാണ്.
ഇന്നും വിമാനം ഇറങ്ങും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ഇന്നും വിമാനമെത്തും. 70 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഇൻഡിഗോ എയർലൈൻസിന്റെ ചെറുവിമാനമാണ് ഇന്നു രാവിലെ 7.45ന് എത്തുക. രാവിലെ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്നാണ് വിമാനം കണ്ണൂരിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിക്കുന്നതിന് ഇൻഡിഗോയ്ക്ക് അനുമതി ലഭിച്ചിരുന്നു.