ചെങ്ങന്നൂർ: വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകനു നേരേ എംഎൽഎ ഭീഷണി മുഴക്കിയതായി ആക്ഷേപം. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനാണ് വിവാദത്തിലായത്.
ഇന്നലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് ഏറ്റുവാങ്ങാനായി ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കു ചെങ്ങന്നൂർ നഗരസഭ കൗണ്‍സിലും പാണ്ടനാട് ഗ്രാമപഞ്ചായത്തും സംഭാവന നൽകേണ്ടെന്നു തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതിനു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.