തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കോണ്ഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് കോണ്ഗ്രസ് അധ്യക്ഷൻ തീരുമാനമെടുത്തത്. പാർട്ടി അധ്യക്ഷന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയാണു പ്രധാനപ്പെട്ടത്. ഗ്രൂപ്പുകളും നേതാക്കളുമെല്ലാം അതിനുശേഷമേ വരൂ. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു എന്ന് ഓർമിക്കണം. കോണ്ഗ്രസ് ഒരു ടീം ആണ്. അതിന്റെ ക്യാപ്റ്റനാണ് പ്രസിഡന്റ്. മറ്റു പല സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിട്ടുണ്ട്. അത് ഇവിടെയും നോക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ പരിചയസമ്പന്നനായ നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് കോണ്ഗ്രസ് മുന്നോട്ടു പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.