തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേയുള്ള പീഡന ക്കേസിലെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ചു ചർച്ച ചെയ്യുമെന്നാണു വിവരം. എന്നാൽ ഈ മാസം അവസാനം ചേരുന്ന സിപിഎം സംസ്ഥാന സമിതിയിലാകും ശശിക്കെതിരേയുള്ള പാർട്ടി നടപടി തീരുമാനിക്കുക.
ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ പാർട്ടിതലത്തിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ. കഴിഞ്ഞ ദിവസം പി.കെ. ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തി അന്വേഷണ കമ്മീഷൻ മൊഴിയെടുത്തിരുന്നു.