കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ (68) സംസ്കാരം ഇന്നു വൈകുന്നേരം നാലിന് പത്തനംതിട്ട ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 6.45ന് കൊച്ചി പാടിവട്ടത്തെ സാൻജോസ് ഫ്ളാറ്റിലെത്തിക്കും. രാവിലെ എട്ടു മുതൽ പത്തു വരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം ഓമല്ലൂരിലേക്കു കൊണ്ടുപോകും.
പോകുംവഴി ആലപ്പുഴ ഹൈവേയിൽ ബ്രദേഴ്സ് ഹോട്ടൽ ജീവനക്കാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വാഹനം മൂന്നു മിനിറ്റു നിർത്തും.
ഓമല്ലൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 2.30 വരെ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം ഓമല്ലൂരിലെ തറവാട്ടുവീട്ടിലെത്തിക്കും. 3.30ന് വീട്ടിലെയും തുടർന്നു സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെയും ശുശ്രൂഷകൾക്കുശേഷം സംസ്കരിക്കും.