തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകളുടെ വിതരണം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ മന്ത്രിസഭാ ഉപസമിതിയുടെ നിർദേശം. പ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകളുടെ വിതരണം ചില വകുപ്പുകളുടെ പിടിപ്പു കേടുമൂലം വൈകുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉപസമിതിയുടെ നിർദേശം.
ഇതു സംബന്ധിച്ചുള്ള അപേക്ഷകളിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. വിദ്യാഭ്യാസ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകളാണു കൂടുതലായും നഷ്ടമായത്.