തൃശൂർ: പുത്തേഴത്ത് രാമൻമേനോൻ അവാർഡ് കഥാകൃത്ത ടി. പദ്മനാഭന്. സമഗ്രസംഭാവനകൾ പരിഗണിച്ചാണ് 25,001 രൂപയുടെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. ഒക്ടോബർ 21 ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ. ശ്രീകുമാർ പുത്തേഴത്ത് അറിയിച്ചു.