കോഴിക്കോട് : വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇൻഷ്വറന്‍സ് ക്ലെയിമിന് ഇനി പോലീസുകാരുടെ കാരുണ്യം കാത്തിരിക്കേണ്ട.
കേസുകളുടെ തുടര്‍നടപടികള്‍ക്കാവശ്യമായ പോലീസ് സ്റ്റേഷനിലെ ജനറൽ ഡയറി (ജിഡി) ഇനി വിരല്‍തുമ്പിൽ ലഭിക്കും. പോലീസ് സ്റ്റേഷനില്‍ വരാതെതന്നെ ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് ഓണ്‍ലൈൻ പോര്‍ട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജനറൽ ഡയറി വിവരം ലഭിക്കുന്നതിനായി സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പോലീസ് ഫേസ്ബുക്കിലും അറിയിപ്പു പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പോലീസുകാരുടെ സൗകര്യം പ്രതീക്ഷിച്ച് ദിവസങ്ങളോളം കാത്തിരുന്നു ലഭിച്ചിരുന്ന ജിഡി എന്‍ട്രി ഇനി എവിടെ നിന്നുവേണമെങ്കിലും ലഭിക്കും.ഇതിനായി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ‘’’’തുണ സിറ്റിസൺ പോര്‍ട്ടലി’’’’ല്‍ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി(വൺ ടൈം പാസ്വേഡ്) മൊബൈലിൽ വരും. പിന്നെ ആധാർ നമ്പർ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ഒരിക്കല്‍ രജിസ്ട്രേഷന് നടത്തിയാല്‍ പിന്നെ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനത്തിനും അതുമതി.
വാഹനങ്ങളുടെ ഇൻഷ്വറന്‍സിന് ജിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബട്ടണില്‍ ജിഡി സേര്‍ച്ച് ആന്‍ഡ് പ്രിന്റ് എന്ന മെനുവില്‍ ജില്ല, സ്റ്റേഷന്, തീയതി എന്നിവ നല്കി സേര്‍ച്ച് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ് .
ജിഡി എന്‍ട്രി ലഭിക്കുന്നതിന് പലർക്കും പോലീസ് സ്റ്റേഷനില്‍നിന്ന് ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തയിടെ ജിഡി പേജിന്റെ പകര്‍പ്പിനായി ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി മടുത്തയാൾ പുതിയ പ്രിന്റർ വാങ്ങിക്കൊടുത്തു പ്രതിഷേധിച്ചിരുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പ്രിന്റർ കേടായതിനാൽ ജിഡി എന്‍ട്രി പകര്‍പ്പ് നല്കാന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് 18,000 രൂപ വിലയുള്ള പ്രിന്റർ വെരൂര്‍ മുളകുപാടം ജോസഫ് ജോബ് പോലീസ് സ്റ്റേഷനില്‍ നല്‍കിയത്.