തിരുവല്ല: എംജി സർവകലാശാല മുൻ ബാഡ്മിന്റൺ കോച്ചും സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റും പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന തിരുവല്ല കാട്ടൂക്കര ചാലക്കുഴിയിൽ പോൾ മാത്യു (67) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: രാജമ്മ. മികച്ച കായിക സംഘാടകനായിരുന്ന പോൾ പരിശീലന രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ്.
എംജി സർവകാലാശാല പുരുഷ, വനിതാ ബാഡ്മിന്റൺ ടീമുകളെ നിരവധി തവണ അഖിലേന്ത്യ അന്തർ സർവകലാശാല ജേതാക്കളാക്കി. നാഷണൽ ഗെംയിസിൽ നേതാക്കളായ കേരള ടീമിന്റെ മാനേജരായിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടിയ പത്തനംതിട്ട ജില്ലാ പരിശീലകനായിരുന്നു. തിരുവല്ലയിൽ പല തവണ സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. വിവിധ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ, മാർത്തോമ്മാ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, കൊച്ചീപ്പൻ മാപ്പിള ഫുട്ബോൾ ടൂർണമെന്റുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.
തിരുവല്ല എസ്സിഎസിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മാർത്തോമ്മാ കോളജിൽ നിന്നും ബിരുദ ഡിഗ്രിയും കരസ്ഥമാക്കി. ചെന്നൈ വൈഎംസിഎ കോളജിൽ നിന്നും കായിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോച്ചിംഗ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിൽ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സൗത്ത് ആഫ്രിക്ക ലോസാട്ട സർവകലാശാലയിൽ സേവനമനുഷ്ഠിച്ചു.1987 ൽ എംജി സർവകലാശാലയിൽ ബാഡ്മിന്റൺ പരിശീലകനായി. തിരുവല്ല ട്രാവൻകൂർ ക്ലബ് എക്സിക്യൂട്ടീവംഗവും സെക്രട്ടറിയുമായിരുന്നു. ക്ലബിലെ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ നിർമാണത്തിലും തുടർന്നുള്ള പരിശീലനത്തിലും സജീവമായിരുന്നു. തിരുവല്ല വൈഎംസിഎ ബാഡ്മിന്റൺ അക്കാഡമിയുടെ പരിശീലകനായിരുന്നു. തിരുവല്ലയിലെ പഴയ കാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ സോക്കർ തിരുവല്ലയുടെ സ്ഥാപക അംഗമാണ്.