+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇതരസംസ്ഥാനത്തൊഴിലാളി കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ

കോ​​ട്ട​​യം: ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ബീ​​ഹാ​​ർ സ്വ​​ദേ​​ശി ധ​​ർ​​മേ​​ന്ദ്ര​​റി(30)​​നെ​​യാ​​ണു മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​
ഇതരസംസ്ഥാനത്തൊഴിലാളി കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ
കോ​​ട്ട​​യം: ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ബീ​​ഹാ​​ർ സ്വ​​ദേ​​ശി ധ​​ർ​​മേ​​ന്ദ്ര​​റി(30)​​നെ​​യാ​​ണു മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ നീ​​ണ്ടൂ​​ർ റോ​​ഡി​​ലെ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​സ്റ്റേ​​റ്റി​​നു​​സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന പു​​ല്ലു​​കാ​​ലാ​​യി​​ൽ ടി​​ജു​​വി​​ന്‍റെ വീ​​ട്ടി​​ലെ കി​​ണ​​റ്റി​​ലാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ കി​​ണ​​റ്റി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്തി​​യ​​തോ​​ടെ ഫ​​യ​​ർ​​ഫോ​​ഴ്സി​​ലും പോ​​ലീ​​സി​​ലു​​മ​​റി​​യി​​ച്ചു.

ഇ​​യാ​​ൾ കി​​ണ​​റ്റി​​ൽ വീ​​ണ​​തെ​​ങ്ങ​​നെ​​യെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മ​​ല്ല. ര​​ണ്ടു ദി​​വ​​സം മു​​ന്പു മു​​ത​​ൽ ധ​​ർ​​മേ​​ന്ദ്ര​​റി​​നെ കാ​​ണാ​​താ​​യി​​രു​​ന്നു. കോ​​ട്ട​​യം ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണു മൃ​​ത​​ദേ​​ഹം കി​​ണ​​റ്റി​​ൽ​​നി​​ന്നും പു​​റ​​ത്തെ​​ടു​​ത്ത​​ത്.