റാന്നി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. തെക്കേപ്പുറം കല്ലെരിക്കുന്നതില് കെ.സി. വര്‍ഗീസാണ് (മാത്തുക്കുട്ടി-65) മരിച്ചത്. ഇന്നലെ രാവിലെ 7.30നു റാന്നി മന്ദിരം തെക്കേപ്പുറത്താണ് സംഭവം.
തുടയില്‍ ആഴത്തില്‍ മുറിവേറ്റ വർഗീസിനെ മാറ്റാന്‍ ആരെയും അടുപ്പിക്കാതെ പന്നി കറങ്ങി നിന്നു. മുറിവേറ്റ കാട്ടുപന്നി സംഭവ സ്ഥലത്തുതന്നെ പിന്നീ ടു ചത്തുവീണു. വർഗീസിന്റെ മൃതദേഹം മാറ്റുന്നതിനു മുന്‍പ് പന്നിയുടെ മരണകാരണം അന്വേഷിക്കാൻ പോലീസും വനപാലകരും ശ്രമിച്ചത് സംഘർഷത്തിനു കാരണമായി.
തെക്കേപ്പുറം കാറ്റാടിക്കല്‍ എ. വി. ചാക്കോയുടെ പുരയിടത്തിലെ ടാപ്പിംഗിന് ശേഷം മന്ദിരംതെക്കേപ്പുറം റോഡിലേക്കു വരുന്പോഴാണു വർഗീസിനെ കാട്ടുപന്നി ആക്രമിച്ചത്. ഭാര്യ സൂസമ്മ ഈ സമയം മറ്റൊരു പുരയിടത്തിലെ റബര്പാലെടുക്കാന് പോയിരുന്നു. തേറ്റ കൊണ്ടുള്ള കുത്തേറ്റ വർഗീസിന്റെ അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് വർഗീസിനെ രക്ഷിക്കാനായില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. അദീഷ് സ്ഥലത്തെത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
ഭാര്യ: സൂസമ്മ വർഗീസ്. മക്കള്‍: മിനി, മിനു, മിന്റോ. മരുമക്കള്‍: ഷിജോ, സിമ്മി.