കൊച്ചി: ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരേ ഔഷധ വ്യാപാരികൾ രംഗത്ത്.
നിലവിലുള്ള നിയമത്തിൽ മാറ്റങ്ങൾ വരുത്തി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരടു വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സിന്റെ നേതൃത്വത്തിൽ 28ന് രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ കടയടപ്പ് സമരത്തിൽ പങ്കെടുക്കുമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷന്റെ കീഴിലുള്ള 15000ത്തോളം കടകൾക്കു പുറമേ മറ്റ് ഔഷധ വ്യപാരികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.