കൂത്താട്ടുകുളം: കൗമാരക്കാരടക്കമുള്ള അഞ്ചംഗ മോഷണസംഘത്തെ പോലീസ് പിടികൂടി. രാമപുരം ആനന്ദ ഭവനിൽ സിദ്ധു എന്ന് വിളിക്കുന്ന ശരത്, കിഴകൊന്പ് പാലയ്ക്കാട്ടേൽ ഫെബിൻ, ഒലിയപ്പുറം മലയിൽ ആദർശ് എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരും അടങ്ങുന്ന സംഘത്തെയാണ് കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൂത്താട്ടുകുളത്ത് അടുത്തകാലത്തതായി നടന്നുവന്ന മോഷണ കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്. ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിൽ ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തുകയും വാഹനങ്ങളുടെ ബാറ്ററിയും ഡീസലും മോഷ്ടിക്കുകയുമാണിവർ ചെയ്യുന്നതെന്നു പോലീസ് പറഞ്ഞു.
30ഓളം ടോറസ് വാഹനങ്ങളുടെ ബാറ്ററി ഇവർ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആളില്ലാത്ത ആഡംബര വീടുകളിൽ കയറി ടിവി, ഫ്രിഡ്ജ്, ഹോം തിയറ്റർ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങളും ഇവർ മോഷ്ടിച്ചിട്ടുണ്ട്.
മേഖലയിലെ ഒരു വീട്ടിൽ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് പ്രതികൾ പിടിയിലായതും നിരവധി മോഷണ കേസുകൾ പുറത്ത് വന്നതും. വീടുകളിൽനിന്നു മോഷ്ടിച്ച സാധനങ്ങൾ വിറ്റഴിച്ചവ വീണ്ടെടുക്കാനായതായും ഫ്രിഡ്ജ്, ടിവി എന്നിവ സംഘ തലവന്റെ പാലായിലെ വീട്ടിൽനിന്നു കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നും എസ്ഐ പറഞ്ഞു. എഎസ്ഐമാരായ എം.വി. റെജി, എം.ടി.വിജയകുമാർ, വിനോദ് ബി.നായർ, സീനിയർ പോലീസ് ഓഫീസർമാരായ എം.കെ.ജയകുമാർ, കെ.വി.അഭിലാഷ്, വി.കെ.രതീഷ്, കെ.എം.അനീഷ്, എസ്.മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.