മണിരത്നം അവതരിപ്പിക്കുന്ന വാനം കൊട്ടട്ടും ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തും.ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ. മെഡ്രാസ് ടാക്കീസ് നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവും രചയിതാവും മണിരത്നമാണ്.
ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ്, ശന്തനു, ബാലാജി ശക്തിവേൽ തുടങ്ങിയവരാണ്. ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് വാനം കൊട്ടട്ടും. പ്രീത ജയരാമനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.